ഐ. പി. എഫ്. കൊയിലാണ്ടി ചാപ്റ്റർ രൂപവത്കരിച്ചു

കൊയിലാണ്ടി: ഐ പി എഫ് കൊയിലാണ്ടി ചാപ്റ്റർ ഘടകം രൂപവത്കരിച്ചു. കൊയിലാണ്ടി മർകസ് ഖൽഫാനിൽ നടന്ന ചാപ്റ്റർ കമ്യുണിൽ എസ് വൈ എസ് ജില്ലാ ജന. സെക്രട്ടറി അഫ്സൽ കൊളാരി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് അംഗം അബ്ദുൽഹകീം മുസ് ലിയാർ കാപ്പാട് അധ്യക്ഷത വഹിച്ചു. ഐ പി എഫ് ജില്ലാ സെനറ്റ് മെമ്പർ ഡോ.അബ്ദുല്ലക്കുട്ടി പദ്ധതി വിശദീകരിച്ചു.എസ് വൈ എസ് ജില്ലാ സാംസ്കാരിക വിഭാഗം സെക്രട്ടറി മുനീർ സഖാഫി ഓർക്കാട്ടേരി അനുമോദന പ്രഭാഷണം നടത്തി. ഡോ.കെ ടി മുസ്തഫ, കെ വി മുഹമ്മദലി, അഡ്വ. എം കെ സഹീർ, മൻസൂർ ഇർഷാദ്, സലീം ചേലിയ എന്നിവർ സംസാരിച്ചു. അശ്റഫ് സഖാഫി, അബ്ദുൽ കരീം നിസാമി, അൻഷാദ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
കെ.വി മുഹമ്മദലി (ചെയർമാൻ), സലീം ചേലിയ (എക്സിക്യൂട്ടീവ് ഡയരക്ടർ), കെ മുഹമ്മദ് (ഫിനാൻസ് ഡയരക്ടർ ), അഡ്വ.എം കെ സഹീർ, ഡോ.കെ ടി മുസ്ഥഫ, ഡോ.പി കെ തമീം, മുഹമ്മദ് അഫലഹ്, കെ മുഹമ്മദ് (ഡയരക്ടേർസ്) എന്നിവരെ തെരെഞ്ഞെടുത്തു
