പെട്രോൾ അടിച്ചാൽ സംഭാരം കുടിക്കാം

കൊയിലാണ്ടി: പെട്രോൾ അടിച്ചാൽ സംഭാരം കുടിക്കാം. കൊടും ചുടിൽ ദാഹിച്ചു വരുന്ന വാഹന ഡ്രൈവർമാർക്ക് ആശ്വാസമായി സംഭാര വിതരണം. കൊല്ലം ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ ബങ്കിലാണ് സംഭാര വിതരണം ആശ്വാസമാകുന്നത്.
ചൂട് കനത്തതോടെയാണ് സംഭാര വിതരണം ആരംഭിച്ചത്. കാലത്തു മുതൽ വൈകീട്ട് വരെ വിതരണം ചെയ്യുന്നുണ്ട്. കനത്ത ചൂടിൽ എത്തുന്നവർക്ക് തണുപ്പിക്കാൻ സംഭാര വിതരണം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

