പത്തുവയസ്സുകാരനെകൊണ്ട് അടിമപ്പണി ചെയ്യിച്ച് ഭൂഉടമ

ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ വാങ്ങിയ തുക തിരികെ നല്കാനാവാതെ യുവതി പത്ത് വയസുകാരനെ പണയ അടിമയായി ഭൂ ഉടമയ്ക്കു നല്കി. 36, 000 രൂപയ്ക്കാണ് കുട്ടിയെ കൈമാറിയത്. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.
ഭൂ ഉടമയുടെ കീഴില്‍ അടിമവേല ചെയ്തുവന്ന കുട്ടിയെ റവന്യൂ അധികൃതര്‍ രക്ഷപെടുത്തി. സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടന നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കുട്ടിയെ തഞ്ചാവൂരിലെ ശിശുഭവനിലേക്ക് മാറ്റി. കുട്ടിയുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ അനുവദിച്ചു. തഞ്ചാവൂരിലെ പുതുക്കോട്ട സ്വദേശിയാണ് കുട്ടി. ഗജ ചുഴലിക്കൊടുങ്കാറ്റില്‍ പ്രദേശത്ത് വലിയ നാശനഷ്ടമാണ് ഉണ്ടായത്. ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണാണ് കുട്ടിയുടെ പിതാവ് മരിച്ചത്. ഇതിനെ തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാനാണ് ഭൂ ഉടമയില്‍നിന്നും 36,000 രൂപ വാങ്ങിയത്.

എന്നാല്‍ ഈ തുക തിരിച്ചു നല്കാന് കഴിയാതെവന്നതോടെ യുവതി മകനെ വിട്ടുനല്‍കുകയായിരുന്നു. അഞ്ചാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടവന്ന കുട്ടിക്ക് ഭൂ ഉടമയായ മഹാലിംഗത്തിന്റെ വീട്ടില്‍ കഠിന ജോലിയാണ് എടുക്കേണ്ടിവന്നത്. 200 ആടുകളെയാണ് ദിവസവും പരിപാലിക്കേണ്ടത്. രാവിലെ കപ്പില്‍ നല്കുന്ന കഞ്ഞി മാത്രമാണ് ഭക്ഷണമെന്നും റവന്യൂ അധികൃതരോട് കുട്ടി പറഞ്ഞു.

ആടുകളോടൊപ്പമാണ് താമസം. വിശ്രമിക്കാനോ കിടക്കാനോ മറ്റൊരു മുറി അനുവദിച്ചിട്ടില്ല. റവന്യൂ അധികൃതര്‍ കേസെടുത്തതിനെ തുടര്‍ന്ന് മഹാലിംഗം ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

