KOYILANDY DIARY.COM

The Perfect News Portal

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍ കൂവപ്പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മു​ക്കൂ​ട്ടു​ത്ത​റ പാ​റേ​പ്പ​ള്ളി സ്വ​ദേ​ശി പി.​എ​സ്. നി​ഖി​ല്‍ കു​മാ​ര്‍ (20) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ ഒ​മ്ബ​തോടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ആദ്യം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് യുവാവ്. രാവിലെ ജോലിക്കായി പോകുന്നതിനിടെയാണ് അപകടം.

Share news

Leave a Reply

Your email address will not be published. Required fields are marked *