മൂന്നാം സീറ്റ് ചോദിക്കാന്‍ ലീഗിന് അര്‍ഹതയുണ്ട്; ഇ ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: മൂന്നാം സീറ്റ് ചോദിക്കാന്‍ ലീഗിന് അര്‍ഹതയുണ്ടെന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. രാഹുല്‍ ഗാന്ധിയുമായി ഈക്കാര്യം സംസാരിച്ചിട്ടില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് പോകുന്നതേയുള്ളൂവെന്നും ഇ ടി പറഞ്ഞു.
ഏതാണ് സീറ്റ് എന്നത് സംബന്ധിച്ച് ഘടക കക്ഷികളുമായി കൂടിചേര്‍ന്ന് ആലോചിക്കേണ്ടതാണെന്നും ഇ ടി കോഴിക്കോട് പറഞ്ഞു.

