KOYILANDY DIARY.COM

The Perfect News Portal

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടും – എളമരം കരീം

കുവൈറ്റ്‌ സിറ്റി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ എളമരം കരീം പറഞ്ഞു. കേരള ആര്‍ട്ട്‌ ലവേര്‍സ്സ്‌ ‌ അസോസിയേഷന്‍, കല കുവൈറ്റിന്റെ 41-ാം വാര്‍ഷിക പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ കുവൈറ്റിലെത്തിയതായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും വലിയ വിജയം ഇടതുപക്ഷ ജനാധിപത്യമുന്നണി കരസ്ഥമാക്കും. 2004 ന് സമാനമായ, ഇടത്പക്ഷരാഷ്ട്രീയത്തിന്‌ വലിയ ജനകീയ അംഗീകാരമുള്ള സാഹചര്യമാണ് കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്നത്. അത് ജനകീയമായ ഇടപെടല്‍ നടത്തുന്ന കേരള സര്‍ക്കാറിന്റെ പ്രവര്‍ത്തന ഫലമായി രൂപപ്പെട്ടതാണ്.
നിരവധിയായ പ്രവാസിക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക വഴി പിണറായി സര്‍ക്കാര്‍ ഒരു പ്രവാസി സഹൃദസര്‍ക്കാറായി മാറിയിരിക്കുകയായെന്നും സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച്‌ അദ്ദേഹം വിശദീകരിച്ചു. മൂന്ന് പ്രധാനപ്പെട്ട മുദ്രാവാക്യങ്ങളാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത് ബിജെപിയെ പരാജയപ്പെടുത്തുക കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ ഗവണ്‍മെന്റിന്‌ രൂപം നല്‍കുക. ലോക്‌സഭയില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കുക. വളരെ പ്രധാനപ്പെട്ട സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പാര്‍ലമെന്റിനകത്ത് ഇടത് ജനാധിപത്യ ശക്തികളുടെ പ്രാതിനിധ്യം ഗണ്യമായ തോതില്‍ വര്‍ദ്ധിപ്പിക്കണം. എന്നാല്‍ മാത്രമേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് സാഹചര്യമെരുക്കാന്‍ സാധിക്കുകയുള്ളൂ.

കുവൈത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കലാ കുവൈത്ത് പ്രസിഡന്റ്‌ ടി വി ഹിക്മത്ത്‌ ട്രഷറര്‍ കെ വി നിസാര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *