KOYILANDY DIARY

The Perfect News Portal

വിദേശയാത്രയ്ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് ചെലവ് 1.39 കോടി രൂപ

വ്യവസായം ആകര്‍ഷിക്കാന്‍ ജപ്പാനും ഉത്തരകൊറിയയും സന്ദര്‍ശിച്ചതിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവാക്കിയത് 1.39 കോടി രൂപ. സപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഏഴുവരെ നീണ്ട സന്ദര്‍ശനത്തില്‍ വാണിജ്യമന്ത്രി യശോധര രാജെ സിന്ധ്യയടക്കം ഒമ്പതുപേരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വിവരാവകാശ നിയമപ്രകാരം അജയ് ദുബേ എന്ന സാമൂഹികപ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് വന്‍തുക ചെലവാക്കിയതിന്റെ വിവരങ്ങളുള്ളത്. മധ്യപ്രദേശ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് ഇദ്ദേഹം അപേക്ഷനല്‍കിയത്.മധ്യപ്രദേശില്‍ കര്‍ഷകര്‍ വരള്‍ച്ചമൂലം മരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇത്രയും തുക ചെലവാക്കി വ്യവസായം കൊണ്ടുവരാന്‍ പോയതെന്ന് ദുബേ കുറ്റപ്പെടുത്തി. ആഗസ്തില്‍ യു.എസ്. യാത്രനടത്തിയതിന് ചൗഹാന്‍ ചെലവാക്കിയത് മൂന്നുകോടി രൂപയാണ്.