പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി
പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ജസ്റ്റിസ് യുയു ലളിത്, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബെഞ്ച് ഈ മാസം 29 ലേക്കാണ് ഹര്‍ജി മാറ്റിയത്. ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് സ്വതന്ത്രഭരണ സംവിധാനമുണ്ടാക്കണമെന്ന വിധിയ്ക്കെതിരെ നല്കിയ ഹര്‍ജിയും, രാജകുടുംബത്തിന്റെ അപ്പീലും അനുബന്ധ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ 20,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള മ്യൂസിയം നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ടും സുപ്രീം കോടതിയുടെ പരിഗണയിലുണ്ട്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി കോഓര്‍ഡിനേറ്റര്‍ ഡോ. എം വേലായുധന് നായരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.




