KOYILANDY DIARY.COM

The Perfect News Portal

അക്ഷരവീടിന് ശിലാസ്ഥാപനം

കൊയിലാണ്ടി: നഗരസഭയിലെ പെരുവട്ടൂരില്‍ അക്ഷരവീടിന് ശിലാസ്ഥാപനം നടന്നു. കൊച്ചുകുഞ്ഞുകള്‍ക്ക് പ്രകൃതിജന്യമായ അന്തരീക്ഷത്തില്‍ മാതൃഭാഷാ പരിജ്ഞാനത്തോടെ ഗണിത സാക്ഷരതയോടെ മികച്ച തുടക്കം ലഭ്യമാക്കാന്‍ മാതൃകാ അംഗണ്‍വാടിയും, അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനവും മത്സരപരീക്ഷകളില്‍ പങ്കെടുത്ത് വിജയിക്കാനുതകും വിധം ടീച്ചിങ്ങ് ഏന്റ് കോച്ചിങ്ങ് സെന്ററായ മാതൃപഠനകേന്ദ്രവും, മുതിര്‍ന്ന വ്യക്തികള്‍ക്ക് വിനോദവും വായനയും ലഭ്യമാകുന്ന രീതിയില്‍ വയോജന സൗഹൃദ കേന്ദ്രവും ഉള്‍പ്പെടുന്ന സംരഭമാണ് അക്ഷരവീട്.
ജനകീയമായി ഫണ്ട് സ്വരൂപിച്ച് വാങ്ങിയ 7.5 സെന്റ് സ്ഥലത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ നഗരസഭ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ ആദ്യഘട്ടം നിര്‍മ്മിക്കുന്നത്.  അക്ഷരവീടിന്റെ ശിലാസ്ഥാപനം മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഇവിടേക്ക് പുതുതായി നിര്‍മ്മിച്ച റോഡ് കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.
വൈസ്‌ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ എന്‍.കെ.ഭാസ്‌കരന്‍, വി.സുന്ദരന്‍, നഗരസഭാംഗങ്ങളായ സിബിന്‍ കണ്ടത്തനാരി, എം.സുരേന്ദ്രന്‍, കെ.ടി.റഹ്മത്ത്, പി.കെ.രാമദാസന്‍, സി.ഡി.പി.ഒ. പി.അനിത, ശശി കോട്ടില്‍, വി.ടി.സുരേന്ദ്രന്‍, മുരളീധരഗോപാല്‍, അന്‍വര്‍ ഇയ്യഞ്ചേരി, പി.സുധാകരന്‍, ചന്ദ്രന്‍ പൂതകുറ്റി, ഷൈജ ശ്രീലകം, കെ.എം.സുനിത, നഗരസഭ സൂപ്രണ്ട് വി.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *