വിയ്യൂര്‍ വിഷ്ണുക്ഷേത്രത്തില്‍ ആറാട്ടുമഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി : കൊയിലാണ്ടി വിയ്യൂര്‍ വിഷ്ണുക്ഷേത്രത്തില്‍ ആറാട്ടുമഹോത്സവത്തിന് കൊടിയേറി. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരി കൊടിയേറ്റത്തിന് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായിക കീര്‍ത്തന ശബരീഷിന്റെ നേതൃത്വത്തില്‍ വയനാട് എം.ടി.ബി.യുടെ ഗാനമേള നടന്നു.
13ന് ഞായറാഴ്ച മുചുകുന്ന് പത്മനാഭന്റെ ഓട്ടംതുള്ളല്‍, രാത്രി കലാസന്ധ്യ,
14ന് തിങ്കളാഴ്ച മെഗാ ഡാന്‍സ് നൈറ്റ്, 15ന് ചൊവ്വാഴ്ച മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ് നൈറ്റ്,

16ന് ബുധനാഴ്ച ഐഡിയാ സ്റ്റാര്‍സിങ്ങള്‍ ഫെയിം ദുര്‍ഗ്ഗാ വിശ്വനാഥിന്റെ നേതൃത്വത്തില്‍ തൊടുപുഴ ലോഗിബിഗ്‌സ് ഓര്‍ക്കസ്ട്ര അവതിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍നൈറ്റ്,
Advertisements

17ന് വ്യാഴാഴ്ച നടേരിയില്‍ നിന്നുള്ള കാഴ്ചവരവ്, പൊതുജന കാഴ്ചവരവ്, ഊരുചുറ്റല്‍,

18ന് വെള്ളിയാഴ്ച നിവേദ്യം വരവ്, കുടവരവ്, കലാമണ്ഡലം ശിവദാസന്റെ മേളപ്രമാണത്തില്‍ നടക്കുന്ന പള്ളിവേട്ട എന്നിവ നടക്കും.
ശനിയാഴ്ച രാവിലെ കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും. തുടര്‍ന്ന് സമൂഹസദ്യ ഉണ്ടായിരിക്കും.
