KOYILANDY DIARY.COM

The Perfect News Portal

ജില്ലാ പാലിയേറ്റീവ് വളണ്ടിയർ സംഗമം പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ നടന്നു.

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ പാലിയേറ്റീവ് വളണ്ടിയർ സംഗമം പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലയിലെ 68 ഓളം യൂണിറ്റുകളിൽ നിന്ന് 400 സന്നദ്ധ പ്രവർത്തകർ സംഗമത്തില് പങ്കെടുത്തു.  കൊയിലാണ്ടി എം എൽ എ കെ ദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് വിശദീകരണം കിപ് ചെയർമാൻ ടി എം അബൂബക്കറും വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി വി എം മാത്യുവും അവതരിപ്പിച്ചു.

സാന്ത്വന പരിചരണം രോഗിയുടെ അവകാശം എന്ന വിഷയത്തിൽ വി വി ഹരീന്ദ്രൻ മാസ്റ്ററും സാന്ത്വന പരിചരണരംഗത്തെ വർത്തമാന വെല്ലുവിളികൾ എന്ന വിഷയത്തിൽ റാൻഡോൾഫ് വിൻസന്റും ക്ലാസ്സെടുത്തു. ചേമഞ്ചേരി അഭയം കെ ഭാസ്ക്കരൻ മാസ്റ്റർ, പൂക്കാട് കലാലയം പ്രസിഡണ്ട് ശിവദാസ് ചേമഞ്ചേരി എന്നിവര് സംസാരിച്ചു. ജനറൽ കൺവീനർ എം സി മമ്മദ് കോയ സ്വാഗതവും , കിപ് ട്രഷറർ എൻ കെ ഗോപാലൻ നന്ദിയും  പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *