KOYILANDY DIARY.COM

The Perfect News Portal

അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ദര്‍ശനം നടത്താതെ തിരിച്ചു മടങ്ങി

കോട്ടയം: അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ദര്‍ശനം നടത്താതെ തിരിച്ചു മടങ്ങി. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനായി ഇന്ന് വെളുപ്പിനെ നാലുമണിയോടെ എത്തിയത്.

ഏഴ് പേരടങ്ങുന്ന സംഘം ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് എരുമേലി പൊലീസ് തങ്ങളെ ബന്ധപ്പെടുകയായിരുന്നെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറഞ്ഞു.

സ്ത്രീ വേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ തിരിച്ചു മടങ്ങിയത്. നാലംഗസംഘത്തെ പൊലീസ് സംരക്ഷണയിലാണ് കോട്ടയത്തേക്ക് തിരിച്ചയച്ചത്.

Advertisements

സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പോലീസ് അറിയിച്ചെങ്കിലും സംഘം അതിന് തയാറായില്ല. തുടര്‍ന്നാണ് അവര്‍ ദര്‍ശനത്തിന് കാത്തു നില്‍ക്കാതെ മടങ്ങിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *