സഭയില്‍ പ്രതിപക്ഷ ബഹളം; സഭാസമ്മേളനം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം അവസാന ദിനമായ ഇന്നും പ്രതിപക്ഷം സഭയില്‍ ബഹളം തുടര്‍ന്നു. സഭാ കവാടത്തിലെ യുഡിഎഫ് അംഗങ്ങളുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഇന്നും ബഹളം.പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്ക്കരിച്ചു.പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ചോദ്യോത്തര വേള തുടരുകയാണ്.
സഭ ഇന്ന് അവസാനിക്കുന്നതോടെ സഭാ കവാടത്തിലെ സത്യഗ്രഹവും അവസാനിപ്പിക്കേണ്ടിവരും.ശബരിമല വിഷയം ഉന്നയിച്ചാണ് പ്രതിപക്ഷം സത്യഗ്രഹം തുടങ്ങിയത്.

