കൊട്ടാരക്കരയില്‍ ചന്തയില്‍ തീപിടുത്തം: കോടികളുടെ നഷ്ടം

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ചന്തയില്‍ തീപിടുത്തം കോടികളുടെ നഷ്ടം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. യാത്രക്കാരാണ് തീപിടുത്തം പൊലീസിനെ അറിയിച്ചത്. 20 ഓളം സ്റ്റാളുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഉണക്ക മത്സ്യക്കടകള്‍, പാത്രക്കട, പച്ചക്കറി വ്യാപാരികളുടെ കടകള്‍ എന്നിവയാണ് കത്തിയവയില്‍ ഏറെയും.
കൊട്ടാരക്കര, കുണ്ടറ, പത്തനാപുരം, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നുമായി ഏഴ് ഫയര്‍ഫോഴ്‌സ യൂണിറ്റുകള്‍ മൂന്ന് മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

