KOYILANDY DIARY

The Perfect News Portal

എസ്എന്‍ഡിപിയുടെ മുന്നേറ്റം ഭരണത്തുടര്‍ച്ചയ്ക്ക് സാഹചര്യം ഉണ്ടാക്കുമെന്ന് ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിച്ചു

കൊച്ചി> എസ്എന്‍ഡിപിയുടെ മുന്നേറ്റം ഭരണത്തുടര്‍ച്ചയ്ക്ക് സാഹചര്യം ഉണ്ടാക്കുമെന്ന് ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിച്ചതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അമളി പറ്റിയതാണെന്ന് മനസ്സിലായതുകൊണ്ടാണ് ഇപ്പോള്‍ അദ്ദേഹം തന്നെ വിമര്‍ശിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മാണി ബാറുടമകളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. പണം വാങ്ങാത്ത രാഷ്ട്രീയക്കാര്‍ ആരുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.  എല്ലാ പാര്‍ട്ടിക്കാരും വര്‍ഷം തോറും ബാറുടമകളില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചനാതീതമാണെന്ന്   നടേശന്‍ പറഞ്ഞു.