കന്യാസ‌്ത്രീക്ക‌് അയച്ച അശ്ലീല സന്ദേശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചത‌് ബിഷപ്പിനെ വെട്ടിലാക്കി

കൊച്ചി: കന്യാസ‌്ത്രീക്ക‌് അയച്ച അശ്ലീല സന്ദേശങ്ങളും ലൈംഗിക ബന്ധത്തിന‌് താല്‍പ്പര്യം അറിയിച്ചുള്ള സന്ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചത‌് ബിഷപ്പിനെ വെട്ടിലാക്കി. സന്ദേശം വന്നതായി കാണിക്കുന്ന മൊബൈല്‍ ഫോണ്‍നമ്ബര്‍ തന്റേതാണെന്ന‌് സമ്മതിച്ച ബിഷപ്പ‌് പക്ഷെ സന്ദേശങ്ങള്‍ എഡിറ്റ‌് ചെയ‌്തു ചേര്‍ത്തതാണെന്ന‌് ആരോപിച്ചു.
ഇരുപതിലേറെ സന്ദേശങ്ങളാണ‌് ഇങ്ങിനെ അയച്ചിട്ടുള്ളത‌്. ബിഷപ്പിന്റെയും കന്യാസ‌്ത്രീയുടെയും മൊഴിയില്‍ കണ്ട വൈരുധ്യങ്ങള്‍ തീര്‍ക്കാനായിരുന്നു പൊലീസ‌് ശ്രമം. 13 തവണ കുറവിലങ്ങാട‌് മഠത്തിലെത്തി പീഡിപ്പിച്ചുവെന്നാണ‌് കന്യാസ‌്ത്രിയുടെ പരാതിയിലുള്ളത‌്. എന്നാല്‍ ഈ കാലയളവില്‍ ഒമ്ബതു തവണ മാത്രമേ താന്‍ കുറവിലങ്ങാട‌് പോയിട്ടുള്ളൂവെന്നായിരുന്നു ബിഷപ്പ‌് പറഞ്ഞത‌്. ഇതില്‍ എല്ലാ ദിവസവും അവിടെ തങ്ങിയിട്ടില്ലെന്നും അദ്ദേഹം മൊഴി നല്‍കി.

ആദ്യം ബലാംത്സംഗം ചെയ‌്തുവെന്ന‌് പരാതിയില്‍ പറയുന്ന 2014 മെയ‌് അഞ്ചിന‌് താന്‍ കുറവിലങ്ങാട‌് പോയിട്ടില്ലെന്നാണ‌് ബിഷപ്പ‌് ജലന്ധറില്‍ മൊഴി നല്‍കിയത‌്. എന്നാല്‍ ആ ദിവസം അവിടെ പോയിരിക്കാമെന്നും എന്നാല്‍ തങ്ങിയിട്ടില്ലെന്നും ബുധനാഴ‌്ച മൊഴി മാറ്റി. എറണാകുളം വിടരുതെന്ന പൊലീസ‌് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ‌് അദ്ദേഹം രാത്രി തങ്ങിയത‌്.

