കുഞ്ഞു മലയാളം രണ്ടാംഘട്ടം തുടങ്ങി

വടകര: നഗരസഭ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ നഗരസഭ സ്‌കൂളുകളിലെ രണ്ടാംക്ലാസ് അദ്ധ്യാപകര്‍ക്കുള്ള പരിശീലനം കുഞ്ഞുമലയാളം രണ്ടാംഘട്ടത്തിന് തുടക്കമായി. മലയാളത്തിളക്കം പദ്ധതിയിലൂടെ സംസ്ഥാനത്ത് അറിയപ്പെടുന്ന ടി.ടി പൗലോസ് ക്ലാസ് നയിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ആര്‍ അജിത്ത് ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ അദ്ധ്യക്ഷനായി. വി ഗോപാലന്‍, കെ ഗോപാലകൃഷ്ണന്‍, രമണി ഇ.കെ, കെ.സി പവിത്രന്‍, ടി രാധാകൃഷ്ണന്‍, ഷിജി വി.കെ എന്നിവര്‍ സംസാരിച്ചു.

