ആയുര്‍വേദ ഡിന്സ്പെന്സറി കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ മുചുകുന്ന് ആയുര്‍വേദ ഡിസ്പെന്സറിക്കായി പണിത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനംന കെ.ദാസൻ എം.എല്‍.എ നിർവ്വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി അദ്ധ്യക്ഷത വഹിച്ചു. കെ.ദാസന് എം.എല്‍.എ.യുടെ ആസ്ഥിവികസന ഫണ്ടില്‍ 25 ലക്ഷം രൂപ ചെലവഴിച്ച് മൂടാടി ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിര്‍മ്മിച്ച കെട്ടിടത്തില്‍ ഡിസ്പെന്‍സിങ്ങ് ഏരിയ, ഫാര്‍മസി, ഓഫീസ്, കണ്സല്ട്ടിംഗ് റൂം, മെഡിക്കല്‍ പ്രിപ്പറേഷന്‍ റൂം, ടോയ്ലറ്റ് മുതലായ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. ശോഭ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശാലിനി ബാലകൃഷ്ണന്, ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സലജ കുമാരി, പൊതുമരാമത്ത് അസി. എഞ്ചിനീയര്‍ ജയാനന്ദന്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ജീവാനന്ദന് സ്വാഗതവും, ഡോ. സവിത നന്ദിയും പറഞ്ഞു.
