റോഡരുകിലെ മരത്തടി വാഹനങ്ങൾക്ക് ഭീഷണിയാവുന്നു

കൊയിലാണ്ടി: ദേശീയ പാതക്കരികിൽ കൊല്ലം ചിറയ്ക്കു സമീപം റോഡരുകിൽ മുറിച്ചിട്ട ഭീമൻമരത്തിന്റെ അവശിഷ്ടം വാഹനങ്ങൾക്ക് കാഴ്ച മറയ്ക്കുന്നത് ഭീഷണിയാവുന്നു. കഴിഞ്ഞ മാസം കടപുഴകി വീണ മരത്തിന്റെ ഭാഗങ്ങളാണ് ഇപ്പോഴും റോഡരികിൽ തന്നെ കിടക്കുന്നത്. വടക്ക് ഭാഗത്ത് നിന്ന് വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾക്ക് അപകട ഭീഷണിയുയർത്തിയാണ് റോഡരുകിൽ കിടക്കുന്നത്. ഇത് എടുത്ത് മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
