KOYILANDY DIARY.COM

The Perfect News Portal

ധനുഷും തൃഷയും ആദ്യമായി ഒന്നിക്കുന്നു

അഭിനയ മികവില്‍ തമിഴകത്തെ ഇരുത്തംവന്ന താരനിരയില്‍ മുമ്പന്തിയിലാണ്‌ താരസുന്ദരി ത്രിഷയുടെയും നടനും നിര്‍മാതാവുമായ ധനുഷിന്റെയും സ്‌ഥാനം. ഇരുവരും തമിഴ്‌ സിനിമാ ഇന്‍ടസ്‌ട്രിയില്‍ എത്തിയിട്ട്‌ വര്‍ഷങ്ങളായെങ്കിലും ഒരുമിച്ചൊരു ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ധനുഷിനും തൃഷയ്‌ക്കും ലഭിച്ചിരുന്നില്ല.എന്നാല്‍ ഇരുവരും ആദ്യമായി ഒന്നിക്കാനൊരുങ്ങുന്നതായ റിപ്പോര്‍ട്ടുകളാണ്‌ പുറത്തുവന്നത്‌. തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്ക്‌ ശേഷമാണ്‌ തൃഷ കരാറില്‍ ഒപ്പിട്ടതെന്നാണ്‌ റിപ്പോര്‍ട്ട്‌. ധനുഷിനെ നായകനാക്കി വേലയില്ലാ പട്ടധാരി ഒരുക്കിയ വേല്‍രാജാണ്‌ പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്‌. എന്നാല്‍ ചിത്രത്തിന്റെ കഥ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല .

Share news