KOYILANDY DIARY.COM

The Perfect News Portal

കെ.സി അബുവിനെ ഡി സി സി ( പസിഡന്റ് സ്ഥാനത്തു നിന്ന് നീക്കണമെന്ന് കോൺ (ഗസ്(പവർത്തകരുടെ പരാതി

കോഴിക്കോട് ഡിസിസി നേതൃത്വത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി പ്രവാഹം. ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെസി അബുവിനെ നീക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. കെപിസിസി അന്വേഷണ കമ്മീഷന്‍ മുന്‍പാകെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചത്.തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജില്ലയില്‍ നേരിട്ട വന്‍ തിരിച്ചടിയാണ്് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നത് മുതല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേയും പ്രചരണത്തിലെ പാളിച്ചയുമാണ് തെരഞ്ഞെടുപ്പില്‍ വന്‍ പരാജയമേറ്റു വാങ്ങിയതിന്റെ കാരണമായി കോണ്‍ഗ്രസ്് പ്രവര്‍ത്തകര്‍ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ശൂരനാട് രാജശേഖരനോട് പറഞ്ഞത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും അബുവിനെ മാറ്റാന്‍ കമ്മീഷനു മുന്‍പാകെ ആവശ്യമുയര്‍ന്നിട്ടുണ്ട്.

Share news