KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മത്സ്യഭവന്‍ ഓഫീസിലെ വൈദ്യുത കണക്ഷന്‍ 8 വര്‍ഷത്തിനു ശേഷം പുനസ്ഥാപിച്ചു.

2007ല്‍ 1618 രുപ കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ ഓഫീസ് 8 വര്‍ഷമായി ഇരുട്ടിലാണ് . കുടിശ്ശിക ഇനത്തില്‍ അടക്കേണ്ട തുകയും അതിന്റെ പലിശയുമടക്കം 5465 രൂപ കൊയിലാണ്ടി നഗരസഭ അടച്ചതിനെത്തുടര്‍ന്നാണ് വൈദ്യുതി എത്തിയത്.

കൊയിലാണ്ടി മത്സ്യഭവനില്‍ മത്സ്യ വിജ്ഞാന കേന്ദ്രം തുടങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടു വര്‍ഷം മുമ്പു തന്നെ കമ്പ്യൂട്ടര്‍, പ്രിന്റെര്‍, സ്‌കാനര്‍, വെബ്ക്യാമറ എന്നിവയെല്ലാം നല്‍കിയിരുന്നു. വൈദ്യുതി ഇല്ലാതായതിനാല്‍ മത്സ്യ വിജ്ഞാന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കുടങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.