പകല്‍വീട് പ്രവര്‍ത്തനമാരംഭിച്ചു

കൊയിലാണ്ടി: നഗരസഭയില്‍ കോമത്തുകര പണികഴിപ്പിച്ച നാണുവേട്ടന്‍ സ്മാരക പകല്‍ വീട് പ്രവര്‍ത്തനം ആരംഭിച്ചു. ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളോടെയുള്ള പകല്‍ വീടിന്റെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയര്‍മാന്മാരായ വി.കെ. അജിത, എന്‍.കെ. ഭാസ്‌കരന്‍, കെ. ഷിജു, നഗരസഭാംഗങ്ങളായ എം. സുരേന്ദ്രന്‍, എസ്.കെ. വിനോദ്, എന്‍.കെ. ഗോകുല്‍ദാസ്, സി.ഡി.പി.ഒ അനിത, കെ.ശങ്കരന്‍, എ. സുധാകരന്‍, ബാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടന്നു. ഡോ. അഫ്‌നിദ, ഡോ. ഹില്‍ഷ, ഡോ. സവിദ്യ, ഡോ. അഭിലാഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
