KOYILANDY DIARY.COM

The Perfect News Portal

ലൗ കമാന്‍ഡോസ‌് കേരളത്തിലും പ്രവര്‍ത്തനം ആരംഭിക്കുന്നു

കൊച്ചി: ദുരഭിമാനക്കൊലകള്‍ ഉണ്ടാകാതിരിക്കാനും പ്രണയിക്കുന്നവര്‍ക്ക് സ്വതന്ത്രരായി ജീവിക്കാനും സഹായവുമായ് ലൗ കമാന്‍ഡോസ‌് കേരളത്തിലും പ്രവര്‍ത്തനം ആരംഭിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേള‌നത്തില്‍ പറഞ്ഞു. ഹ്യൂമന്‍ വെല്‍നസ് സ്റ്റ്ഡി സെന്ററിന്റെ നേതൃത്വത്തില്‍ ഇതിന്റെ ഭാഗമായി ‘ഒന്നാകാന്‍ ഒന്നിക്കാം’ എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചതായും അവര്‍ അറിയിച്ചു.

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന ഇതുവരെ അമ്പതിനായിരത്തിലധികം പ്രണയ വിവാഹങ്ങള്‍ ഔദ്യോഗികമായി നടത്തിയിട്ടുണ്ട്. ആവശ്യമായ നിയമസഹായം, സാമൂഹ്യസഹായം, ഷെല്‍ട്ടര്‍, ജോലി കണ്ടെത്താനാവശ്യമായ സഹായം എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്‍.

രാജ്യത്തുടനീളം 20 ലക്ഷത്തിലധികം സന്നദ്ധ പ്രവര്‍ത്തകരും അഞ്ഞൂറിലധികം ഷെല്‍ട്ടര്‍ ഹോമുകളും ലൗ കമാന്‍ഡോസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഭാരാവാഹികള്‍ പറഞ്ഞു. സഹായം ആവശ്യമുള്ളവര്‍ kerala@lovecommandos.org എന്ന വിലാസത്തിലോ 9846351897 എന്ന നമ്പറിലോ ബന്ധപ്പെടണം. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ സഞ്ജയ് സച്ച്‌ദേവ്, ചീഫ് കോ﹣ഓര്‍ഡിനേറ്റര്‍ അനില്‍ ജോസ്, അശ്വതി കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *