KOYILANDY DIARY

The Perfect News Portal

അനുപ് മേനോനും ഭാവനയും വീണ്ടും ഒന്നിക്കുന്നു

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മുന്തിരി തോപ്പിലെ അതിഥി എന്ന ചിത്രത്തില്‍ അനൂപ് മേനോനും ഭാവനയും വീണ്ടും ഒന്നിക്കുന്നു. ആങ്ക്രി ബേബീസ് ഇന്‍ ലവ് ട്രിവാന്‍ട്രം ലോഡ്ജ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നെടുമുടി വേണു, ജോയ് മാത്യൂ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രിവാന്‍ട്രം ലോഡജിന് ശേഷം അനൂപ് മേനോനൊപ്പം അഭിനയിക്കാന്‍ താന്‍ ഏറെ കംഫര്‍ട്ടബിളാണെന്ന് ഭാവന നേരത്തെ പറഞ്ഞിട്ടുണ്ട്. വികെ പ്രകാശിനൊപ്പം മുമ്പും ഒന്നിച്ച പ്രവര്‍ത്തിച്ച തനിയ്ക്ക് സംവിധായകനോട് പരസ്പര വിശ്വാസവും സ്‌നേഹ ബന്ധമുണ്ടെന്നും അനൂപ് പറയുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.