KOYILANDY DIARY

The Perfect News Portal

പമ്പയിലും സന്നിധാനത്തും കനത്ത മഴ:ത്രിവേണിയില്‍ വാഹനങ്ങള്‍ ഒഴുകിപോയി


പമ്പയിലും സന്നിധാനത്തും കനത്ത മഴ. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു. തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ത്രിവേണിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തിനടിയിലായി.കനത്ത മഴയെ തുടര്‍ന്ന് പമ്പയില്‍ രണ്ട് വാഹനങ്ങള്‍ ഒഴുകിപോയി. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന പല വാഹനങ്ങളും വെളളത്തിലായി. ത്രിവേണി പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ ഒഴുകിപ്പോകാതിരിക്കാന്‍ പോലീസ് വടം ഉപയോഗിച്ച് മരങ്ങളില്‍ കെട്ടിനിര്‍ത്തി. തിരുവനന്തപുരത്തും കനത്ത മഴ തുടരുകയാണ് .