KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി : ഇടത് സാരഥികള്‍ക്ക് സ്വീകരണം

ഇടത് സാരഥികള്‍ക്ക് സ്വീകരണം
കൊയിലാണ്ടി > കൊയിലാണ്ടി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇടതുമുന്നണി കൗണ്‍സിലര്‍ മാര്‍ക്ക് സ്വീകരണം നല്‍കി. എല്‍. ഡി. എഫ്. ന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. വൈകീട്ട് 5 മണിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നിന്ന് വിജയികളെ ഹാരമണിയിച്ച് മുത്തുക്കുടയുടെയും ബാന്റ്‌വാദ്യങ്ങളുടെയും അകമ്പടിയോടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍ അഡ്വ: കെ. സത്യന്റെയും, വൈസ് ചെയര്‍പേഴ്‌സണ്‍ വി. കെ. പത്മിനിയുടെയും മറ്റ് എല്‍ ഡി. എഫ് നേതാക്കളുടെയും നേതൃത്വത്തില്‍ കൊയിലാണ്ടി പട്ടണം ചുറ്റി വലിയ ഘോഷയാത്രയോട്കൂടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് സ്വീകരണ പരിപാടി മുന്‍ എം. എല്‍. എ. പി. വിശ്വന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എം. എല്‍. എ. കെ. ദാസന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. മുന്‍ ചെയര്‍പേഴ്‌സണ്‍ കെ. ശാന്ത, കക്ഷി നേതാക്കളായ ജനതാദള്‍ എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ലോഹ്യ, കോണ്‍ഗ്രസ് എസ്സ് ജില്ലാ പ്രസിഡണ്ട് സി. സത്യ ചന്ദ്രന്‍, കെ. ടി. എം.
കോയ, ടി. വി. ദാമോദരന്‍, സുരേഷ് മേലേപ്പുറത്ത്, തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ വൈസ് ചെയര്‍മാന്‍ ടി. കെ. ചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും, ഇ. എസ്. രാജന്‍ നന്ദിയും പറഞ്ഞു.