KOYILANDY DIARY.COM

The Perfect News Portal

ശിശുദിനം അഘോഷിച്ചു

 

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 49-ാം നമ്പര്‍ പന്തലായനി നെല്ലിക്കോട്ട് കുന്ന് അംഗന്‍വാടിയുടെ നേതൃത്വത്തില്‍ ശിശുദിനം വിവിധ പരിപാടികളോടെ നടത്തി. രാവിലെ കുട്ടികളുടെയും അമ്മമാരുടെയും ഘോഷയാത്രയോട്കൂടിയാണ് പരിപാടിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് അംഗന്‍വാടിയില്‍ വെച്ച് കുട്ടികളുടെയും അമ്മമാരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍മാരായ കെ. ടി. ബേബി, പി. എം. ബിജു, സുധ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയോടനുബന്ധിച്ച് മധുരം വിതരണം നടത്തി.

Share news
error: Content is protected !!