KOYILANDY DIARY.COM

The Perfect News Portal

അഡ്വ: കെ. സത്യന്‍ കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍മാനാകും

കൊയിലാണ്ടി : അഡ്വ:കെ. സത്യന്‍ കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍മാനാകും

.

കൊയിലാണ്ടി> അഡ്വ: കെ.സത്യന്‍ കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍മാനായി നാളെ ചുമതലയേല്‍ക്കും. 1990 ല്‍ എസ്.എഫ് ഐ യിലൂടെ ഇടതുപക്ഷ രാഷ്ട്രീയ രംഗത്തേക്കു കടന്നു വന്ന അദ്ദേഹം കാലികറ്റ് സര്‍വകലാശാല കാമ്പസ്സ് യൂണിയന്‍ സെക്രട്ട്രിയും എസ്. എഫ്.ഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗവുമായിരുന്നു.

Advertisements

തുടര്‍ന്ന് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി മേഖലാ സെക്രട്ടറി, ബ്‌ളോക്ക് പ്രസിഡണ്ട് സി.പി.ഐ.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ട്രി, ഏരിയാ കമ്മറ്റി അംഗമായും യുവജന നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹം ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗവുമാണ്.

2007 മുതല്‍ 2012 വരെ നിയമ പ്രോസിക്യൂഷന്‍ രംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ച അദ്ദേഹം കൊയിലാണ്ടി അഡീഷണല്‍ പബ്‌ളിക്ക് പ്രോസിക്യൂട്ടര്‍ ആയി 6 വര്‍ഷം പ്രവര്‍ത്തിക്കുകയും നിയമ രംഗത്ത് കഴിഞ്ഞ 16 വര്‍ഷമായി ക്രമിനല്‍ സിവില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നു. കഴിഞ്ഞ 5 വര്‍ഷമായി കൊയിലാണ്ടി ഗേള്‍സ് സ്‌ക്കുള്‍ പി.ടി.എ പ്രസിഡന്റ് ആയിരുന്നു. ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എ പ്രസിഡന്റെിനുളള അവാര്‍ഡും നേടി. കൊയിലാണ്ടി സഹകരണ ആശുപത്രി ഡയറക്ട്ടര്‍, കൊയിലാണ്ടി അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് ഡയറക്ടര്‍, ഗ്രന്ഥശാല പ്രവര്‍ത്തകന്‍, മികച്ച ഗ്രന്ഥശാലാ സംഘത്തിന്റെ മുന്‍സിപ്പല്‍തല ചെയര്‍മാന്‍ ,കഴിഞ്ഞ 15 വര്‍ഷമായി കൊയിലാണ്ടി പബ്‌ളിക്ക് ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളില്‍ മികച്ച സഹകാരിയായി പ്രവര്‍ത്തനം നടത്തുന്നു.

Share news