നിപ വൈറസ് ബാധിച്ചു മരിച്ച ലിനിയുടെ മക്കള്‍ക്ക് യുഎഇയില്‍ നിന്ന് പഠന സഹായം

സൗദി അറേബ്യ: നിപ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ മക്കള്‍ക്ക് യുഎഇയില്‍ നിന്ന് പഠന സഹായം. രണ്ടുകുട്ടികളുടെയും ബിരുദാനന്തര ബിരുദം വരെയുള്ള സമ്ബൂര്‍ണ പഠന ചെലവ് പ്രവാസി വനിതകളുടെ നേതൃത്വത്തിലുള്ള അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഏറ്റെടുത്തു.
ലിനിയുടെ മക്കളായ രണ്ട് വയസ്സുകാരന് സിദ്ധാര്‍ഥിന്റേയും അഞ്ചു വയസ്സുകാരന് ഋതുലിന്റെയും ഈ അധ്യന വര്‍ഷം മുതല്‍ പ്രഫഷനല്‍ വിദ്യാഭ്യാസമോ, ബിരുദാനന്തര ബിരുദമോ വരെയുള്ള സമ്ബൂര്‍ണ വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്ന് അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അറിയിച്ചു.

അബുദാബിയില്‍ താമസിക്കുന്ന ജ്യോതി പാലാട്ട്, ശാന്തി പ്രമോദ് എന്നിവരാണ് ഈ സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടികളുടെ സമ്ബൂര്‍ണ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതിനെ സംബന്ധിച്ചുള്ള ഔദ്യോഗികമായ രേഖകള്‍ ഉടന്‍ ലിനിയുടെ കുടുംബത്തിന് കൈമാറും. അമ്മയുടെ വിയോഗം പോലും തിരിച്ചറിയാന്‍ പ്രായമായിട്ടില്ലാത്ത കുട്ടികള്‍ ഒരു കുറവും കൂടാതെ വളരണം എന്നതിനാലാണ് ഇങ്ങനൊരു തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

പാലക്കാട് ജില്ലയില്‍ നിപ്പാ വൈറസ് രോഗബാധയെ ചെറുക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി പ്രത്യേക പരിപാടികള്‍ അവൈറ്റിസ് നടത്തി വരികയാണ്. നിപ്പാ വൈറസിനെ കുറിച്ച് ഒരു നാടിനെ മുഴുവന്‍ ബോധവാന്മാരാക്കിയിട്ടാണ് ലിനി യാത്ര പറഞ്ഞത്. തന്റെ ആരോഗ്യം പോലും കണക്കിലെടുക്കാതെ കര്മ്മനിരതയായിരുന്ന ലിനിക്കും അമ്മയെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതിരുന്ന മക്കള്‍ക്കുള്ള താങ്ങും കരുതലുമായാണ് പഠന സഹായത്തെ കാണുന്നതെന്ന് ഡയറക്ടര്‍ ശാന്തി പ്രമോദ് പറഞ്ഞു.

