KOYILANDY DIARY.COM

The Perfect News Portal

എല്ലാ മേഖലകളിലും സമാനതകളില്ലാത്ത മാറ്റത്തിന് കേരളം സാക്ഷിയാവും: എ.കെ. ശശീന്ദ്രന്‍

കോഴിക്കോട്: ഇടതുപക്ഷ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ എല്ലാ മേഖലകളിലും സമാനതകളില്ലാത്ത മാറ്റത്തിന് കേരളം സാക്ഷിയാവുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന മേഖലകളില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പരിപാടികളാണ് ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്നത്. ജനങ്ങളുമായി ചേര്‍ന്നുള്ള വികസനമാണ് സര്‍ക്കാര്‍ നയം. കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ മേഖലകളില്‍ ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കാന്‍ ഇതിനകം സാധിച്ചതായും ശശീന്ദ്രന്‍ പറഞ്ഞു.

ഘോഷയാത്രയില്‍ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചവര്‍ക്കും പ്രദര്‍ശനത്തിലെ മികച്ച സ്റ്റാളുകള്‍ക്കുമുള്ള പുരസ്‌കാര വിതരണം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. തൊഴില്‍ മേഖലയിലെ എല്ലാ ദുഷ്പ്രവണതകളും അവസാനിച്ചതായും കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറിയതായും രാമകൃഷ്ണന്‍ പറഞ്ഞു.

Advertisements

എ. പ്രദീപ്കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍എ., കേര്‍പ്പറേഷന്‍ നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി. അനില്‍കുമാര്‍, എ.ഡി.എം.ടി. ജനില്‍കുമാര്‍, സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം പി.കെ. നാസര്‍, കോണ്‍ഗ്രസ് എസ് ജില്ലാ ജനറല്‍ സെക്രട്ടറി സി.പി. ഹമീദ്, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.വി. നവീന്ദ്രന്‍, ഐ.എന്‍.എല്‍. ദേശീയ നിര്‍വാഹകസമിതി അംഗം അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ സംസാരിച്ചു.

പ്രാദേശിക വികസനം പേരാമ്ബ്ര മാതൃക എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. മുന്‍ വ്യവസായവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം. സലീം, ഡോ. ജയകുമാര്‍, ഡോ. ടി.പി. സേതുമാധവന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *