KOYILANDY DIARY

The Perfect News Portal

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം: KSKTU നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി

വടകര: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുക, വിലക്കയറ്റം തടയുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന തടയുക, ദളിത് പീഡനം അവസാനിപ്പിക്കുക എന്നീ മുദ്രാവക്യമുയർത്തി കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി.
വടകര ഏരിയ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ്‌ പോസ്‌റ്റോഫീസിലേക്ക്‌ നടത്തിയ മാർച്ച് മഹിള അസോസിയേഷൻ സംസ്ഥാന വൈസ്പ്രസിഡന്റ് കെ കെ ലതിക ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സ്‌മിത അധ്യക്ഷയായി. പി പിബാലൻ സംസാരിച്ചു. ഏരിയ കൺവീനർ ഷൈമ സ്വാഗതം പറഞ്ഞു.
കുന്നുമ്മൽ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പോസ്റ്റഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.  കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി കെ. കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. എൻ പി കമല അധ്യക്ഷയായി. കുന്നുമ്മൽ കണാരൻ, പി എം കണാരൻ, കെ സി ഗോവിന്ദൻ, കെ വാസു, കെ ശശീന്ദ്രൻ, സി പി ബാബുരാജ് എന്നിവർ സംസാരിച്ചു.കെ കെ ശാരദ സ്വാഗതം പറഞ്ഞു.
കെ എസ് കെ ടി യു നാദാപുരം ഏരിയ വനിത സബ് കമ്മറ്റി നേതൃത്വത്തിൽ  കല്ലാച്ചി പോസ്റ്റ് ഓഫീസ് മുന്നിൽ  മാർച്ച് നടത്തി കെ എസ് കെ ടി യു  ദേശീയ കൗൺസിൽ അംഗം പി. കെ. സജിത ഉദ്ഘാടനം ചെയ്തു. കെ ചീരു അധ്യക്ഷയായി. ഇ കെ ശോഭ, ടി കണാരൻ, പി കെ കൃഷ്ണൻ, കെ കെ പുരുഷൻ എന്നിവർ സംസാരിച്ചു. ഇ. വസന്ത സ്വാഗതം പറഞ്ഞു.
ഒഞ്ചിയം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ  ഓർക്കാട്ടേരി പോസ്‌റ്റോഫീസിന്‌ മുന്നിൽ നടത്തിയ ധർണ ഏരിയാ സെക്രട്ടറി  കെ. എം. വാസു ഉദ്‌ഘാടനം ചെയ്‌തു. കെ കെ ജാനു അധ്യക്ഷയായി. കെ. എം. ചന്ദ്രി സ്വാഗതം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *