ഉജ്ജയിനി കലാക്ഷേത്രം വാർഷികാഘോഷം

കൊയിലാണ്ടി; പരുവട്ടൂർ ഉജ്ജയിനി കലാക്ഷേത്രം 7ാം വർഷികാഘോഷ പരിപാടിയും, ഭരതനാട്യം അരങ്ങേറ്റവും മെയ് 19ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും. കൊയിലാണ്ടി ഇ.എം.എസ് ടൗൺഹാളിൽ നടക്കുന്ന പരിപാടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്യും.
വാർഷികാഘോഷത്തോടനുബന്ധിച്ച് സാംസ്‌ക്കാരിക സദസ്സ്, കലാക്ഷേത്ര വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഭജൻസ്, സംഘഗാനം, ദേശഭക്തി ഗാനങ്ങൾ, കലാക്ഷേത്രം ഫോക്‌ലോർ സെന്റർ അവതരിപ്പിക്കുന്ന ഗ്രാമീണനൃത്തം, രക്ഷിതാക്കളുടെ കലാപരിപാടികൾ, നവരസ കോഴിക്കോട് അവതരിപ്പിക്കുന്ന നാടകം “ഊന്നുവടി’ എന്നിവ ക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

