KOYILANDY DIARY

The Perfect News Portal

കര്‍ണാടകയില്‍ ബിജെപി കേവലഭൂരിപക്ഷം കടന്നു, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു

ബംഗളുരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തനിച്ച്‌ കേവലഭൂരിപക്ഷത്തിലേക്ക്. വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് കടക്കവെ ബിജെപി 114 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. വന്‍തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് 64 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ജെഡിഎസ് 40 സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്. കേവലഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

അധികാരം നിലനിര്‍ത്താനുറച്ച്‌ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കര്‍ണാടകയില്‍ നേരിട്ടിരിക്കുന്നത്. എക്‌സിറ്റ് പോളുകള്‍ പോലും 90 ന് അടുത്ത സീറ്റുകള്‍ കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നു. എന്നാല്‍ അവരെപ്പൊലും അമ്ബരപ്പിച്ച പ്രകടനമാണ് കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

ജെഡിഎസ് നടത്തിയ ശക്തമായ മുന്നേറ്റമാണ് കോണ്‍ഗ്രസിനെ തകര്‍ത്തത്. മൈസൂര്‍ മേഖലയില്‍ ജനതാദളുമായി നേരിട്ട് ഏറ്റുമുട്ടിയ കോണ്‍ഗ്രസിന് കനത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്. ശക്തികേന്ദ്രങ്ങളില്‍ ജെഡിഎസ് കരുത്ത് കാട്ടി.

Advertisements

തുടക്കത്തില്‍ ഇഞ്ചോടിഞ്ച് എന്ന നിലയില്‍ മുന്നേറിയ വോട്ടെണ്ണല്‍ പക്ഷെ പിന്നീട് ബിജെപിയുടെ വ്യക്തമായ മേധാവിത്വത്തിന് വഴിമാറുകയായിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി കണ്ടിരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ബിജെപിക്ക് സാധിക്കും.

സിദ്ധരാമയ്യ എഫക്‌ട് തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ലെന്നാണ് വോട്ടെണ്ണല്‍ വ്യക്തമാക്കുന്നത്. ബിജെപിക്കെതിരെ രാജ്യത്തൊട്ടാകെ എതിര്‍വികാരം നിലനില്‍ക്കുന്നു എന്ന് പറയുമ്ബോഴും കര്‍ണാടകയില്‍ പക്ഷെ അതൊന്നും പ്രതിഫലിച്ചിട്ടില്ല എന്നത് തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *