KOYILANDY DIARY

The Perfect News Portal

കരിപ്പൂര്‍ വഴിയുള്ള ചരക്കു നീക്കം സ്തംഭനാവസ്ഥയിലേക്ക്

കോഴിക്കോട്: കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതോടെ കരിപ്പൂര്‍ വഴിയുള്ള ചരക്കു നീക്കം സ്തംഭനാവസ്ഥയിലേയ്ക്ക്. ചരക്കു നീക്കം തടസ്സപ്പെട്ടതോടെ കയറ്റുമതി കമ്പനികള്‍ പലതും കരിപ്പൂര്‍ വിടുകയാണ്. 2014-15 വര്‍ഷത്തില്‍ 22,849 ടണ്‍ ചരക്കാണ് കരിപ്പൂരില്‍ നിന്നും കയറ്റുമതി ചെയതിരുന്നത്.