KOYILANDY DIARY.COM

The Perfect News Portal

വരുന്ന അദ്ധ്യായന വര്‍ഷം മികവിന്റെ വര്‍ഷമായി ആചരിക്കും: മന്ത്രി സി രവീന്ദ്രനാഥ്

കോഴിക്കോട്: സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വിപുലീകരിക്കുതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഓരോ വിദ്യാലയത്തിന് 5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ഏപ്രില്‍ മാസം നടക്കുമെന്ന്‌ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഗവ, ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രിസം പദ്ധതി പ്രകാരം നിര്‍മ്മിക്കു കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരു അദ്ദേഹം. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

വരുന്ന ഒരു വര്‍ഷത്തില്‍ 12.5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വിദ്യാലയങ്ങള്‍ക്കായി ഓരോ മണ്ഡലത്തില്‍ നടക്കുക. 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആവും. പഠനരീതി ഡിജിറ്റല്‍ കണ്ടന്റ് ആക്കുന്നതിനുളള സംവിധാനം ജൂണ്‍ ഒന്നിന് മുമ്ബ് പൂര്‍ത്തിയാവും. വിദ്യാലയാന്തരീക്ഷം, ലഹരിവിരുദ്ധമാക്കുതിനായി രക്ഷിതാക്കള്‍ക്ക് ക്ലാസ് നല്‍കുനതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വരുന്ന അദ്ധ്യായന വര്‍ഷം മികവിന്റെ വര്‍ഷമായി ആചരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികളെ എല്ലാ രംഗത്തും മികവുറ്റവരായി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.

കോളേജ് അദ്ധ്യാപകര്‍ക്കും ഇതിന്റെ ഭാഗമായി പരിശീലനം നല്‍കും. 1.45 ലക്ഷം വിദ്യാര്‍ത്ഥികളാണ് സ്വകാര്യ വിദ്യാലയങ്ങളെ ഉപേക്ഷിച്ച്‌ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിജയമാണിതെന്നും മന്ത്രി പറഞ്ഞു.

Advertisements

കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, കൗസിലര്‍ ഷെറിനാ വിജയന്‍, വിദ്യാഭ്യാസ ഉപഡയക്ടര്‍ ഇകെ സുരേഷ്‌കുമാര്‍, എംഇഒ അജിത്കുമാര്‍, ആര്‍ക്കിടെക്‌ട് വിനോദ് സിറിയക്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പില്‍ ഡോ രാജേന്ദ്രന്‍, വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ എം മോഹനന്‍, പിടി എ പ്രസിഡന്റ് സിഎം ജംഷീര്‍, മദര്‍ പിടിഎ പ്രസിഡന്റ് സബിത, സ്റ്റാഫ് സെക്രട്ടറി ആശാ ജോസ് എിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക വി.എച്ച്‌ ഷൈലജ സ്വാഗതവും വികെ സതീശന്‍ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *