KOYILANDY DIARY

The Perfect News Portal

ലൈറ്റ് അപ്പ് 2018 എന്ന പേരില്‍ സംഘടിപ്പിച്ച അനുവല്‍ മീറ്റ് ശ്രദ്ധേയമായി

ദുബായ്: ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി ബിസിനസ് സംരംഭക വികസന വേദിയായ ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐ പി എ) ലൈറ്റ് അപ്പ് 2018 എന്ന പേരില്‍ സംഘടിപ്പിച്ച അനുവല്‍ മീറ്റ് ശ്രദ്ധേയമായി. ദുബായിലെ പേള്‍ ഇന്‍ പാര്‍ക്ക് ഹോട്ടലിലെ ഐ പി എ ഹാളിലാണ് ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക സംഗമം നടത്തിയത്.

സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകരെ വളര്‍ത്തിയെടുക്കുന്നതിനും പരസ്പരസഹകരണ- മനോഭാവം വളര്‍ത്തിയെടുത്തു വാണിജ്യ രംഗത്ത് നിശ്ശേഷമായ അഭിവൃദ്ധി കൈവരിക്കുന്നതിന് വേണ്ടിയുള്ള പുതിയ ആശയങ്ങളും പദ്ധതികളും സംരംഭകര്‍ ചടങ്ങില്‍ അവതരിപ്പിച്ചു. നവീനമായ വാണിജ്യ ആശയങ്ങളും നിലവിലെ വിപണിയെ കുറിച്ചുള്ള വ്യക്തമായ ധാരണയും ഉള്‍കൊള്ളിച്ചുള്ള അവതരണങ്ങള്‍ ലൈറ്റ് അപ്പ് 2018 ചടങ്ങിനെ വിത്യസ്തമാക്കി. 171 -ഓളം വരുന്ന ഐ പി എ-യിലെ ചെറുതും വലുതുമായ ബിസിനസ് സംരംഭകരുടെ വിവിധ വാണിജ്യ ആശയങ്ങളും വരുംകാല പ്രവര്‍ത്തന നിര്‍ദ്ദേശങ്ങളുമാണ് ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടത്.

13 ഗ്രൂപ്പായി തിരിച്ച്‌ അതില്‍ നിന്നുള്ള ഗ്രുപ്പ് പ്രതിനിധികളാണ് ഈ ആശയങ്ങളും നിര്‍ദേശങ്ങളും ചടങ്ങില്‍ അവതരിപ്പിച്ചത്. ലൈറ്റ്‌അപ്പ് 2018ചെയര്‍മാന്‍ എ കെ ഫൈസലിന്റെ അധ്യക്ഷതയില്‍ യുവ സംരംഭകന്‍ ഷാഫി നെച്ചികാട്ടില്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം രംഗത്തും വാണിജ്യ രംഗത്തും രാജ്യം കൈവരിച്ച മികച്ച നേട്ടങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുവാനുള്ള വിത്യസ്തമായ പദ്ധതികള്‍ കൂട്ടായ പരിശ്രമത്തിലൂടെ നടപ്പില്‍ വരുത്തുവാന്‍ വേണ്ടി ഐ പി എ മുന്നിട്ടിറങ്ങുമെന്ന്ചെയര്‍മാന്‍ എ കെ ഫൈസല്‍ പറഞ്ഞു.

Advertisements

പരസ്പരം സൗഹൃദത്തിലൂടെ കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ നേടിയെടുക്കാനും പുതിയ വാണിജ്യ സാധ്യതകളും സ്യഷ്‌ടിച്ചെടുക്കാന്‍ ഐപി എ പോലുള്ള സാധ്യതകള്‍ നിരവധി സംരംഭകര്‍ക്കാണ് ഗുണകരമായതെന്ന് അദ്ധേഹം പറഞ്ഞു. യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തുമിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ കൊണ്ട് ഉടലെടുത്ത നിരവധി ബിസിനസ് സംരംഭ അവസരങ്ങളും സാമൂഹിക പ്രതിബദ്ധത ഉണര്‍ത്തുന്ന സന്ദേശ പ്രചാരണവും ഏറെ പ്രാധാന്യത്തൊടെയാണ് ഐ പി എ സമീപിക്കുന്നത്. ഇതിന് വേണ്ടിയുള്ള രാജ്യത്തെ നിയമവ്യവസ്ഥകള്‍ അംഗികാരിച്ചുള്ള ലൈസന്‍ സംവിധാനത്തെടെയാണ് ഈ രംഗത്ത് ഐപിഎ പ്രവര്‍ത്തിച്ചുവരുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഈ മാസം 28 -ന് ദുബായിലെ കേള്‍ട്ടന്‍ പാലസ് ഹോട്ടലില്‍ ഐ പി ഇ സംഘടിപ്പിക്കുന്ന ബിസിനസ് ആക്സിലേറ്റര്‍ എന്ന ട്രെയിനിങ് പ്രോഗ്രമിന്‍റെ ബ്രോഷര്‍ ചടങ്ങില്‍ വെച്ച്‌ പ്രകാശനം ചെയ്തു. ഓള്‍ കേരള ബ്ലഡ് ഡൊണേഴ്സ് അസോസിയേഷന്‍ തയാറാക്കുന്ന കേരളത്തിലെയും ജിസിസി രാജ്യങ്ങളിലേയും രക്തദാനത്തിന് തയ്യാറുള്ള ആളുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മൊബൈല്‍ അപ്പ്ലിക്കേഷന്റെ ലോഞ്ചിംഗ് ചടങ്ങില്‍ നടന്നു. ഐ പി എ ടീം അംഗ കോര്‍ഡിനേറ്റര്‍ ത്വല്‍ഹത്ത് ഫോറിംഗ് ഗ്രുപ്പ് അടുത്ത വര്‍ഷം ഐ പി എ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ വാര്‍ഷിക കലണ്ടര്‍ അവതരിപ്പിച്ചു.

ലീഗല്‍ അഡ്മിനിസ്ട്രേറ്റര്‍ റിയാസ് കില്‍ട്ടന്‍ ഐ പി എ യുടെ നിയമവ്യവസ്ഥകളും പ്രവര്‍ത്തന രീതികളും വിശദീകരിച്ചു. ട്രഷര്‍ സി കെ മുഹമ്മദ് ഷാഫി അല്‍ മുര്‍ഷിദി പ്രവര്‍ത്തന ഫണ്ടുകളുടെ വിവരങ്ങള്‍ സദസില്‍ അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ ചെയര്‍മാന്‍ ഹാരിസ് കാട്ടകത്ത് തുടര്‍വര്‍ഷങ്ങളില്‍ ഐ പി എ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബിസിനസ് പ്രോജക്റ്റുകളുടെ നിക്ഷേപ അവസരങ്ങളുടെ വിവരങ്ങളെ കുറിച്ചും സല്‍മാന്‍ സി എസ് ആര്‍ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ചടങ്ങില്‍ വിശദീകരിച്ചു.

വൈസ് ചെയര്‍മാന്‍ നെല്ലറ ഷംസുദ്ദീന്‍, എ എ കെ ഗ്രുപ്പ് എം ഡി മുഹമ്മദ് മുസ്തഫ, റഷീദ് റിസാ ഫാര്‍മസി, മുഹമ്മദ് ഹുസൈന്‍ ആലിയാ ഇബ്രാഹിം ഓഡിറ്റിങും ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ജനറല്‍ കണ്‍വിനര്‍ ജോജോ സി കാഞ്ഞിരകാടന്‍ അവതാരകനായ സദസ്സിന് ജോയിന്റ്കണ്‍വീനര്‍ യൂനുസ് തണല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *