കേരള പത്മശാലിയ സംഘം വനിതാ ജില്ലാ സമ്മേളനം

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം വനിതാ ജില്ലാ സമ്മേള നം കൊരയങ്ങാട് തെരുവിൽ ചേർന്നു. സംസ്ഥാന പ്രസിഡണ്ട് കെ. മല്ലിക ടീച്ചർ ഉൽഘാടനം ചെയ്തു. സംസ്ഥാന ജന. സിക്രട്ടറി വി. വി. കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. ഒ.ബി.സി.വിഭാഗത്തിന് ഇപ്പോൾ ലഭിച്ചു വരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നിർത്തലാക്കുന്നതിനെതിരെ പത്മശാലിയ സംഘം അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
പ്രസിഡണ്ട് പി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം സംസ്ഥാന സെക്രട്ടറി പി.പി. പ്രിയങ്ക, ജില്ലാ വൈ. പ്രസി. പി.കെ.രാജഗോപാലൻ, ടി.കെ.സന്ധ്യാ സിനി. കെ.രവീന്ദ്രൻ, പഞ്ചായത്ത് മെംബർമാരായ ഷീനാ രാമകൃഷ്ണൻ, ബീന കാട്ടാറമ്പത്ത്. കെ. പി. എസ്. ജില്ലാ പ്രസിഡണ്ട്, കെ. എം. മാധവൻ, സെക്രട്ടറി കാളക്കണ്ടി അരുൺകുമാർ, കെ. കാർത്ത്യായനി, വി. സംഗീത, കെ. രാഘവൻ മാസ്റ്റർ, പുഷ്പ മാരാമുറ്റം സംസാരിച്ചു.

കേരളത്തിലെ പരമ്പപരാഗതതൊഴിൽ സമുദായമായ പത്മശാലിയ വിഭാഗത്തെ ഒ.ഇ.സി.വിഭാഗത്തിൽ ഉൾപ്പെടുത്തി ഒ.ഇ.സി. വിഭാഗത്തിന് നൽകുന്ന ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും, ക്രിമിലയർ പരിധിയിൽനിന്നും ഒഴിവാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

