KOYILANDY DIARY.COM

The Perfect News Portal

ത്രിപുരയിലും മേഘാലയയിലും നാഗാലന്‍ഡിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

ദില്ലി: ത്രിപുരയിലും മേഘാലയയിലും നാഗാലന്‍ഡിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ത്രിപുരയില്‍ 30 സീറ്റുകളില്‍ സിപിഐഎം ലീഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. 28 സീറ്റുകളില്‍ ബിജെപിയും മുന്നേറുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചിട്ടില്ല.

സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും ബിജെപി ഐപിഎഫ്ടി സംഖ്യവും തമ്മിലാണ് പ്രധാന മത്സരം. മുഖ്യ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് പ്രചാരണരംഗത്ത് കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല.

ആകെയുള്ള 60 സീറ്റില്‍ 59 ഇടത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 25,69,216 വോട്ടര്‍മാരും 3214 പോളിങ് ബൂത്തുമാണ്് ആകെയുള്ളത്. ആകെ 297 പേരാണ് മത്സരരംഗത്തുള്ളത്. 20 പേര്‍ വനിതകളാണ്. ഇടതുമുന്നണിയില്‍ സിപിഐഎം 57ഉം ഘടക കക്ഷികളായ സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവര്‍ ഒരോ സീറ്റിലുമാണ് മത്സരിക്കുന്നത്.

Advertisements

ത്രിപുരയില്‍ എട്ടാംതവണയും ഇടതുമുന്നണി അധികാരത്തിലേറുമെന്ന് ഉറപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ ബിജന്‍ധര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിനുശേഷം ജനങ്ങളില്‍ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ കരുതിക്കൂട്ടിയുള്ള പ്രചാരണമാണ് നടത്തുന്നത്. ഇത്തരം വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങരുതെന്നും ബിജന്‍ധര്‍ അഭ്യര്‍ഥിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *