കഞ്ചാവ് കൈവശം വെച്ച കേസിൽ ശിക്ഷ

കൊയിലാണ്ടി: കഞ്ചാവ് കൈവശം വെച്ച കേസിൽ ഒന്നര വർഷം തടവും, 5000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് പള്ളിക്കണ്ടി, എം.എസ്.എസ് 15/639 നമ്പർ വീട്ടിൽ. താമസിക്കുന്ന മജീദിനെയാണ് വടകര എൻ ഡി. പി. എസ്. സ്പെഷ്യൽ ജഡ്ജി, രാജകുമാരൻ ശിക്ഷിച്ചത്.
2013 ഡിസംബർ 21 ന് വേങ്ങേരിയിലെ ആസാദ് സ്മാരക വെയിറ്റിംഗ് ഷെഡിൽ വെച്ചാണ് മജീദിനെ 1, 200 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് എക്സൈസ് ഓഫീസിലെ എക്സൈസ് ഓഫീസർ ആയിരുന്ന പി.സജിത് കുമാറും സംഘവും പിടികൂടിയത്. കേസന്വേഷണവും ഇദ്ദേഹം തന്നെയാന്ന് നടത്തിയത്. പ്രോസിക്യുഷനു വേണ്ടി അഡ്വ. സുനോജ് ഹാജരായി

