KOYILANDY DIARY

The Perfect News Portal

യൂറേഷ്യന്‍ പ്രാപ്പിടിയനെ മലപ്പുറം ജില്ലയിലെ പക്ഷിസര്‍വേയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു

മലപ്പുറം: യൂറേഷ്യന്‍ പ്രാപ്പിടിയനെ മലപ്പുറം ജില്ലയിലെ പക്ഷിസര്‍വേയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. കുറ്റിപ്പുറം ചെമ്ബിക്കലില്‍ വെച്ചാണ് പക്ഷി നിരീക്ഷകനായ നസ്റു തിരുനാവായ യുറേഷ്യന്‍ പ്രാപ്പിടിയന്റെ ചിത്രം പകര്‍ത്തിയത്. ഇതാദ്യമായാണ് ഈ പക്ഷിയെ ജില്ലയില്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു.

ദിവസങ്ങളോളം നീണ്ടുനിന്ന പഠനങ്ങള്‍ക്കു ശേഷമാണ് പക്ഷി യൂറേഷ്യന്‍ പ്രാപ്പിടിയനാണെന്ന് സ്ഥിരീകരിച്ചത്. പക്ഷികളുടെ ഡിജിറ്റല്‍ വിവരശേഖരണത്തിന്റെ ഭാഗമായി പുരോഗമിക്കുന്ന സര്‍വേയിലാണ് പുതിയൊരിനം പക്ഷികൂടി ജില്ലയിലെ പക്ഷികളുടെ ലിസ്റ്റില്‍ ഇടംപിടിച്ചത്. ആക്സിപിട്രിഡൈ കുടുംബത്തില്‍പ്പെട്ട ഒരു ചെറിയ ഇര പിടിയന്‍ പക്ഷിയാണ് യൂറേഷ്യന്‍ പ്രാപ്പിടിയന്‍. അക്സിപിറ്റര്‍ നിസസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ പക്ഷിയുടെ ഇംഗ്ലിഷ് നാമം യൂറേഷ്യന്‍ സ്പാറോഹോക് എന്നാണ്.

ഷിക്ര പോലേയോ ബുസ്ര പ്രാപ്പിടിയനെ പോലേയോ ഉള്ള ഒരു പക്ഷിയാണിത്. ആണ്‍പക്ഷികളുടെ അടിവശം ഓറഞ്ചുവരകളോടുകൂടിയ നീലകലര്‍ന്ന ചാരനിറവും പെണ്‍പക്ഷികള്‍ക്കും കുട്ടികള്‍ക്കും തവിട്ടു നിറത്തിലുള്ള അടിവശമാണുള്ളത്.

Advertisements

മരക്കമ്ബുകള്‍ ഉപയോഗിച്ച്‌ നിര്‍മുക്കുന്ന ഇവയുടെ കൂടിന് 60 സെന്റീമീറ്റര്‍ വലിപ്പമുണ്ടാവും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് കൂടുകെട്ടുന്ന കാലം. നാലോ അഞ്ചോ മുട്ടകളിടുന്ന പക്ഷിയാണിത്. രണ്ടൊ മൂന്നോ ദിവസത്തിന്റെ ഇടവേളകളില്‍ കാലത്താണ് മുട്ടയിടുന്നത്. മുട്ടവിരിയാന്‍ 33 ദിവസം വേണം. ചെറുപക്ഷികളാണ് ഇവയുടെ ഭക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *