KOYILANDY DIARY.COM

The Perfect News Portal

കോട്ടയത്ത്‌ ആര്‍എസ് എസ്- ബി ജെ പി ആക്രമണം തുടരുന്നു

കോട്ടയം: ജില്ലയില്‍ ആര്‍എസ് എസ്- ബി ജെ പി ആക്രമണം തുടരുന്നു. സി പി ഐ എം കൊഴുവനാല്‍ ലോക്കല്‍ സെക്രട്ടറി വി ജി ബിനുവിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ RSS ആക്രമണം.

വീടിന്റെ വാതില്‍ തകര്‍ത്ത് അതിക്രമിച്ച്‌ കയറിയ അക്രമികള്‍ അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായരെയും ഭാര്യാ സഹോദരന്‍ കണ്ണനെയും വെട്ടിപരിക്കേല്‍പ്പിച്ചു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബിനുവിന്റെ മുറിയുടെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു. കഴിയാത്തതിനാല്‍ രക്ഷപെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.

ബിനുവിന്റെ അച്ഛന്‍ കെഴുവംകുളം വെട്ടിക്കൊമ്പില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (69), ഭാര്യ സരോജിനി (66), ബിനുവിന്റെ ഭാര്യാ സഹോദരന്‍ അറുമാനൂര്‍ വരകുകാലായില്‍ കണ്ണന്‍ (38) എന്നിവര്‍ക്കാണ് പരിക്ക്.

Advertisements

CPIM പാലാ ഏരിയാ കമ്മിറ്റിയംഗം പുഷ്പചന്ദ്രന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി RSS സംഘം ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ചയെന്നോണം നടത്തിയ ആക്രമണം മേഖലയില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്‌എസിന്‍റെ ബോധപൂര്‍വമായ നീക്കമാണ് വ്യക്തമാക്കുന്നത്. മറ്റ് പ്രകോപനങ്ങളൊന്നും ഇല്ലാതെയാണ് തുടര്‍ച്ചയായ ആക്രമണം ഉണ്ടായിരിക്കുന്നത്. പത്തംഗ ഞടട മുഖംമൂടി സംഘമാണ് ആക്രമണം നടത്തിയത്.

അക്രമിസംഘം അര മണിക്കൂറോളം വീടിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബിനുവും ഭാര്യയും മകനും കിടന്ന മുറിയുടെ ഉള്ളില്‍ കടക്കാനാകാത്തതിനാല്‍ ഇവര്‍ രക്ഷപ്പെട്ടു. വാതിലിന് കുറുകെ കട്ടില്‍ ഇട്ട് തടഞ്ഞതിനാല്‍ അക്രമികള്‍ക്ക് മുറിക്കുള്ളില്‍ കടക്കാനാവാത്തതാണ് രക്ഷയായത്. വീട്ടുപകരങ്ങള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *