കൂട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്ന് പത്താംക്ളാസുകാരന് ആത്മഹത്യ ചെയ്തു

തിരുച്ചിറപ്പള്ളി: നടക്കുന്നതിലെയും സംസാരത്തിലെയും രീതികള്‍ ചൂണ്ടിക്കാട്ടി കൂട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്ന് ബാലന് ആത്മഹത്യ ചെയ്തു. ചിന്താമണി സ്വകാര്യ സ്കൂളിലെ പത്താംക്ളാസുകാരനാണ് കൂട്ടുകാരുടെ പേരില്‍ ആത്മഹത്യാക്കുറിപ്പെഴുതിവച്ച് മരിച്ചത്.
ഇതുപ്രകാരം പത്താംക്ളാസിലെ നാല് ആണ്‍കുട്ടികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെണ്കുട്ടികളെപോലെയാണ് തന്റെ നടപ്പും സംസാരവും പെരുമാറ്റവുമെന്ന കളിയാക്കല്‍ സ്ഥിരമായതോടെ ബാലന് അധ്യാപകരോട് പരാതിപ്പെട്ടെങ്കിലും നടപടി എടുത്തില്ല.

തുടര്‍ന്നാണ് ലാല്‍ഗുഡിക്ക് സമീപം നെരുഞ്ചാലക്കുടിയിലെ സ്വന്തം വീട്ടില്‍ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു.

