ഹുക്ക വ്യവസായത്തെപ്പറ്റി പഠിക്കാൻ ഇതര സംസ്ഥാനക്കാർ കൊയിലാണ്ടിയിൽ

കൊയിലാണ്ടി: കൊയിലാണ്ടിയുടെ അഭിമാനമായ ഹുക്ക വ്യവസായത്തെപ്പറ്റിയും, തെങ്ങിൻ തടിയിലും, ചിരട്ടയിലും തീർക്കുന്ന കരകൗശല വസ്തുക്കളുടെ ഉൽപാദനവും, വിപണനവും സംബന്ധിച്ച് പഠിക്കാനയിഇതര സംസ്ഥാനക്കാർ കൊയിലാണ്ടിയിലെത്തി.
ഗോവ, യു.പി, ആന്ധ്രാ, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, പി.ജി വിദ്യാർത്ഥികളുമാണ് കൊയിലാണ്ടിയിലെ ഹാന്റി ക്രാഫ്റ്റ് ആർട്ടിസാൻസ് സൊസൈറ്റി സന്ദർശിച്ചത്. പ്രസിഡണ്ട് രാമദാസ് തൈക്കണ്ടി സ്വീകരിച്ചു. 1938 ൽ സ്ഥാപിതമായ സൊസൈറ്റി ജോഗ്രഫിക്കൽ ഇന്റിഗ്രഷൻ രജിസ്ട്രേഷൻ ലഭിച്ച സ്ഥാപനമാണ്.

