കൊയിലാണ്ടിയിൽ യുവതിയുടെ ചെയിൻ പൊട്ടിച്ചെടുത്ത രണ്ട് സ്ത്രീകളെ പിടികൂടി

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിൽ വെച്ച് സ്വകാര്യ ബസ് കയറുകയായിരുന്ന യുവതിയുടെ നാലര പവനോളം വരുന്ന സ്വർണ്ണ ചെയിൻ പൊട്ടിച്ചെടുത്ത ആന്ധ്രാ സ്വദേശികളായ സ്ത്രീകളെ കൊയിലാണ്ടി പോലീസ് പിടികൂടി. ആന്ധ്രാ ചിറ്റൂർ സ്വദേശികളായ മഞ്ജു 53. ,ലീലാവതി 30, എന്നിവരെയാണ് പിടികൂടിയത്. കാന്തപുരം കലാ നിവാസിൽ സ്വപ്നയുടെ സ്വർണ്ണ ചെയിനാണ് പൊട്ടിച്ചെടുത്തത്. മുചുകുന്നിലെ ചേച്ചിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു യുവതി.’
തിരക്കുള്ള മുചുകുന്ന് റൂട്ടിൽ കുഞ്ഞിനെയും കൊണ്ട് ബസ്സിലേക്ക് കയറുമ്പോഴാണ് ചെയിൻ പൊട്ടിച്ചെടുത്തത്. ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ രണ്ട് സ്ത്രീകളെയും, കൈയോടെ ‘പി ടികുടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എസ്.ഐ.

