ദളിത് പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയായ വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്തു

കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയായ വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്തു. കൊല്ലം കുന്നിക്കോട് സ്വദേശി രാമചന്ദ്രന്‍ നായരാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ 10 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം പത്തനാപുരത്തിന് സമീപമുള്ള കുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്.

പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസില്‍ ഇയാള്‍ക്കെതിരെ കുന്നിക്കോട് പോലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
Advertisements

