കര്‍ണാടക – തമിഴ്നാട് അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു
തലശേരി: കര്‍ണാടക – തമിഴ്നാട് അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പ
തികളടക്കം മൂന്നു പേര്‍ മരിച്ചു. തലശേരി സ്വദേശികളായ ഡോ.രാമചന്ദ്രന്‍, ഭാര്യ ഡോ.അംബുജം എന്നിവരും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബംഗളൂരു ആര്‍.ടി നഗറില്‍ സ്ഥിരമായി താമസിച്ചു വരികയായിരുന്നു ഡോക്ടര്‍ ദന്പതികള്‍.
ഇന്ന് പുലര്‍ച്ചെ, കൃഷ്ണഗിരിയ്ക്ക് സമീപം സുലിബരെ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ലോറി നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ചു കയറുകയായിരുന്നു. മൂവരും തല്‍ക്ഷണം മരിച്ചു. ആര്‍.ടി നഗറില്‍ ഗൈനക്കോളജി ക്ലിനിക്ക് നടത്തി വരികയായിരുന്ന അംബുജം. മൃതദേഹങ്ങള്‍ ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

