നിര്‍ത്തിയിട്ട പാര്‍സല്‍ ലോറിയില്‍ നിന്നും കവര്‍ച്ച

തളിപ്പറമ്പ്: നിര്‍ത്തിയിട്ട പാര്‍സല്‍ ലോറിയില്‍ നിന്നും 3.85 ലക്ഷം രൂപയുടെ തുണിത്തരങ്ങളും ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങളും കവര്‍ച്ച ചെയ്തു. മുബൈയിലെ സ്മാര്‍ട്ട് പാര്‍സല്‍ സര്‍വീസ് കമ്ബനിയുടെ കെഎല്‍ 58 ഇ 9173 നമ്ബര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ നിന്നാണ് കവര്‍ച്ച നടന്നത്. കണ്ണൂരിലേയും കോഴിക്കോട്ടെയും വിവിധ ഷോറൂമുകളിലേക്ക് സാധനങ്ങളുമായി പോകുന്ന ലോറി കഴിഞ്ഞ ദിവസം രാത്രിയാണ് കുപ്പം ദേശീയപാതയില്‍ കൊള്ളയടിക്കപ്പെട്ടത്.
ലോറി ഡ്രൈവര്‍മാരായ കോഴിക്കോട്ട് കൊടുവള്ളിയിലെ കൂടത്തിഹ്കല്‍ അബ്ദുള്‍ റസാക്ക്, മാനന്തവാടിയിലെ അനീഷ്മാത്യു എന്നിവരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. കുപ്പം എംഎംയുപി സ്കൂളിന് സമീപം ലോറി നിര്‍ത്തി ഇരുവരും ക്ഷീണം കാരണം കാബിനില്‍ ഉറങ്ങിയപ്പോഴാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ ഉണര്‍ന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍ പെട്ടത്.

ടാര്‍പോളിന്‍ കൊണ്ട് മൂടിയ ലോറിയുടെ ഷീറ്റ് കീറി പുറകില്‍ നിന്നും മുകളില്‍ നിന്നും സാധനങ്ങള്‍ അടങ്ങിയ കാര്‍ഡ്ബോര്‍ഡ് ബോക്സുകള്‍ എടുത്തുകൊണ്ടുപോകുകയായിരുന്നു. സാധനങ്ങള്‍ എടുത്തശേഷം ഒരു പെട്ടി ലോറിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

വിവരമറിഞ്ഞ് തളിപ്പറമ്ബ് എസ്‌എച്ച്‌ഒ പി.കെ.സുധാകരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

