ഈസി ഇംഗ്ലീഷ് പരിപാടിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

വടകര: ഇംഗ്ലീഷ് ഗ്രാജ്വുവേറ്റ്സ് അസ്സോസിയേഷന്റെ ഈസി ഇംഗ്ലീഷ് പരിപാടിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.എസ് .എസ് .എല്‍ .സി.പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് അനായാസം പഠിക്കാന്‍ ലക്ഷ്യം വെച്ചുളള പദ്ധതിയാണ് ‘ഈസി ഇംഗ്ലീഷ് .
കോഴിക്കോട് ജില്ലയില്‍ നിന്ന് പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ഥികളെയുംഇംഗ്ലീഷില്‍ വിജയിപ്പിക്കാനും പരമാവധി വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് നേടാനും സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് സംഘടന ആവിഷ്കരിക്കുന്നത്. പഠനത്തില്‍ വളരെ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ തലത്തിലും എ പ്ലസ് പ്രതീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപജില്ലാ തലത്തിലും ഇംഗ്ലീഷ് റിസോഴ്സ് അദ്ധ്യാപകര്‍ ക്ലാസ്സുകള്‍ നല്കും.

ഇതിനായി വടകര,കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളില്‍ 25 വീതം റിസോര്‍സ് അദ്ധ്യാപകരുടെ പാനല്‍ തയ്യാറാക്കിയിട്ടുണ്ട്.ഇവരുടെസേവനം ആവശ്യമുള്ള സ്കൂളുകളും സംഘടനകളും 9447262801 എന്ന നമ്ബരില്‍ ബന്ധപ്പെടണം.

ഫോണിലൂടെ വിദ്യാര്‍ഥികളുടെ സംശയം തീര്‍ക്കാന്‍ ലക്ഷ്യം വെച്ച് ഓണ്‍ കോള്‍ സപ്പോര്‍ട്ട് പരിപാടിയും ഉണ്ട്. വിളിക്കേണ്ട നമ്പറുകള്‍ : 9447929983, 9496938462,8547508 580 വിളിക്കേണ്ട സമയം രാത്രി 7 മുതല്‍ 9 വരെ. ആവശ്യമുള്ളവര്‍ സംഘടനനയുടെ വെബ് സൈറ്റായ www.egakerala.weebly.comസന്ദര്‍ശിക്കണം .

ഈസി ഇംഗ്ലീഷ് പരിപാടിയുടെ പതിനാറാം വാര്‍ഷിക ആഘോഷങ്ങളുടെ ജില്ലാ തല ഉദ്ഘാടനം പ്രൊഫ. കടത്തനാട്ട് നാരായണന്‍ നിര്‍വഹിച്ചു. വടയക്കണ്ടി നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ കലോല്‍സവത്തില്‍ നാടകം, ഇംഗ്ലീഷ് സ്കിറ്റ് എന്നിവയില്‍ നേട്ടം വരിച്ച അസോസിയേഷന്‍ അംഗങ്ങളായ ശിവദാസ് പൊയില്‍ക്കാവ്, ടി.കെ.ഷീബ എന്നിവരെ അനുമോദിച്ചു.
എസ്.സി.ഇ.ആര്‍.ടി. മുന്‍ റിസര്‍ച്ച് ഓഫിസര്‍ കെ.ടി.ദിനേശ് മുഖ്യ പ്രഭാഷണം നടത്തി.ടി.മൊയ്തു രചിച്ച ഈസി ഇംഗ്ലീഷ് എന്ന പുസ്തകം സിസ്റ്റര്‍ സുജിത എ.സി., പി.മുസ്തഫയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. സിസ്റ്റര്‍ ജീവിത എ.സി, പി.എ.നൗഷാദ്, രേഖ കുറ്റ്യാടി, അമല്‍ന, സിസ്റ്റര്‍ റനില്‍ഡ, കെ.കൃപ, സപ്ന നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
