അഫ്നാന് മുഹമ്മദ് സബിന്‍ സ്വികരണം നല്കി
കൊയിലാണ്ടി: ഹരിയാനയിലെ റോത്തക്കില്‍ നടന്ന ദേശീയ സ്റ്റുഡന്റ് ഒളിമ്പിക്സില്‍ ഹൈജംമ്പില്‍ സ്വര്‍ണ്ണം നേടിയ അഫ്നാന് മുഹമ്മദ് സബിന്‍ ജന്മനാട്ടില് സ്വീകരണം നല്കി. നെല്ലാടി കടവ് പാലത്തിനു സമീപത്തു നിന്നും ടീം കീഴരിയൂരിന്റെ നേത്യത്വത്തല്‍ സ്വീകരിച്ചു. സ്വീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന് നായര്‍ ഉദ്ഘാടനം ചെയ്തു പി.വി.റാഷിദ് അധ്യക്ഷത
വഹിച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കീഴരിയൂര്‍, ടി.പി അബു, കെ. ഗിതാനന്ദന്‍, സാബിറ നടുക്കണ്ടി, പി.കെ. ബാബു, മിസ്ഹ്ബ് കിഴരിയൂര്‍, പി.എം. സാബു, കെ. പ്രഭാകരകുറുപ്പ്, സി.എം വിനോദ്, ഷാഹിദ ചങ്ങരോത്ത്, ഫായിസ് അല്അമീന് മുഹമ്മദ് തേറമ്പത്ത്, ഫൈസല്‍ മണലൊടി, പി.കെ അലി എന്നിവര്‍ സംസാരിച്ചു




